കുവൈറ്റ്: കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച മയക്ക് മരുന്ന് പിടികൂടി. കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 130 കിലോ മയക്ക് മരുന്നാണ് പിടികൂടിയത്. കുവൈത്ത് കോസ്റ്റ് ഗാര്‍ഡാണ് മയക്ക് മരുന്ന് പിടികൂടിയത്.
ബൂബിയാന്‍ ദ്വീപിനടുത്തുള്ള വടക്കന്‍ പ്രദേശത്തെ കടല്‍ വഴി കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷന്റെ റഡാറില്‍ പതിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബോട്ടിനെ പിന്തുടര്‍ന്ന സുരക്ഷാ സേനയും കോസ്റ്റുഗാര്‍ഡും ബോട്ടില്‍ നടത്തിയ പരിശോധനയില്‍ 130 കിലോ ഷാബു കണ്ടെത്തുകയും ചെയ്തു.
മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് ഏഷ്യാക്കാരെയും പിടിച്ചെടുത്തത മയക്കുമരുന്നും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇത്തരത്തിലുള്ള കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കനത്ത ശിക്ഷയുണ്ടാകുമെന്ന് കുവൈത്ത് പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക