റിയാദ്: റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥാപനങ്ങളുടെ വിസ്തീര്‍ണം കണക്കാക്കിയാവും സ്വദേശിവത്കരണം നടപ്പാക്കുന്നത്. 30 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും സ്വദേശിവത്കരണം ബാധകമാവുകയെന്നാണ് റിപ്പോര്‍ട്ട്.
റസ്റ്റോറന്റുകളിലെയും കോഫി ഷോപ്പുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെയും കാഷ്യര്‍, സൂപ്പര്‍വൈസര്‍, മാനേജര്‍ തുടങ്ങിയ തസ്തികകളിലായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക. ശുചീകരണ തൊഴില്‍ പോലുള്ള ജോലികളില്‍ ഇത് ബാധകമാവുകയില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക