News Desk

2021-02-11 02:16:48 pm IST

അബുദാബി: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ പ്രവാസികള്‍ അബുദാബിയില്‍ ദുരിതത്തില്‍. സ്‌കൂള്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ 45 മലയാളികളടക്കമുള്ള തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. 

കൊവിഡ് മൂലം 2020 മാര്‍ച്ചില്‍ സ്‌കൂള്‍ അടച്ചതോടെയാണ് ഇവര്‍ക്ക് ജോലിയില്ലാതായത്. ഇന്ത്യന്‍ എംബസി ഇടപെട്ടാണ് ഇവര്‍ക്കിപ്പോള്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നത്. 

ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ഫിലിപ്പന്‍സ്, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള 250 പേരില്‍ പലരും ഇതിനോടകം നാട്ടിലേക്കുപോയി. അവശേഷിക്കുന്ന 120 പേര്‍ മുസഫയിലും മഫ്‌റഖിലെ വര്‍ക്കേഴ്‌സ് വില്ലേജിലുമായി കഴിയുന്നു. 

മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ശമ്പളമില്ലാത്ത അവധിയായിരുന്നു. ഈ സമയത്ത് കേരള സോഷ്യല്‍ സെന്ററടക്കമുള്ള സംഘടനകള്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കി. സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറന്നെങ്കിലും ചിലര്‍ക്കു മാത്രം ജോലി കിട്ടി. എന്നാല്‍ 2000 ദിര്‍ഹം വരെയായി ശമ്പളം കുറഞ്ഞു. 

ഇതിനിടെ പലരോടും ലേബര്‍ ക്യാംപ് ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും എംബസി ഇടപെട്ട് ആ പ്രതിസന്ധി അവസാനിപ്പിച്ചു. ശമ്പള കുടിശികയും ആനുകൂല്യം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും തുടര്‍ നടപടിക്ക് പണമില്ലാത്തതിനാല്‍ കേസ് പിന്‍വലിച്ചതായി ചങ്ങനാശേരി സ്വദേശി മനോജ് തോമസ് കാലായില്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top