News Desk

2021-05-07 08:37:46 pm IST

ദോഹ: ഇന്ത്യയിലെ കൊവിഡ് വ്യാപനം പരിഗണിച്ച് ഇത്തവണ പെരുനാള്‍ അവധിക്കായി നാട്ടിലേക്കില്ലെന്ന് പ്രവാസികള്‍. രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് തുടര്‍ച്ചയായി നാല് ലക്ഷത്തിന് മേല്‍ നില നില്‍കുന്നത് പ്രവാസികളെ അവധിക്കായി നാട്ടിലേക്ക് വരുന്നതില്‍ നിന്നും തടയുന്നുണ്ട്. 

നിലവില്‍ ബഹ്റൈന്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താതിരിക്കുന്നത്. അവധിക്കായി നാട്ടില്‍ വന്നാല്‍ ഈ സ്ഥിതി തുടരുമോയെന്ന കാര്യത്തിലും ഖത്തര്‍ അടക്കമുള്ള രാഷ്ട്രങ്ങളിലെ പ്രവാസികള്‍ക്ക് ആശങ്കകളുണ്ട്. 

സാധാരണയായി പെരുനാള്‍ അവധിയോട് അനുബന്ധിച്ച് വിമാന നിരക്ക് കുത്തനെ ഉയര്‍ത്താറുള്ള എയര്‍ ഇന്ത്യയടക്കം നിലവില്‍ നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാന നിരക്ക് മെയ് 10,11 ദിനങ്ങളില്‍ മാത്രമാണ് 958 റിയാലിന് ലഭ്യമാക്കിയിരിക്കുന്നത്. 

സാധാരണയായി 50000 രൂപക്ക് വരെ ലഭ്യമല്ലാത്ത ടിക്കറ്റുകളാണ് യാത്രക്കാരുടെ എണ്ണത്തിലെ കുറവിനെ തുടര്‍ന്ന് നിരക്ക് കുത്തനെ കുറക്കാന്‍ വിമാന കമ്പനികളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. അവധിക്ക് നാട്ടില്‍ വന്നാല്‍ നാട്ടില്‍ തന്നെ കുടുങ്ങി പോവുമോ എന്ന ഭയമാണ് പല പ്രവാസികളെയും ഇക്കാര്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ഈ രംഗത്തെ ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top