News Desk

2021-04-13 05:29:58 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികളെ വ്യത്യസ്ത സംഭവങ്ങളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫഹാഹീലിലെ ഒരു കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള തുറസായ സ്ഥലത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. 

മറ്റൊരാളെ ജലീബ് അല്‍ ശുയൂഖിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top