News Desk

2021-03-30 09:55:21 pm IST
മസ്‌കത്ത്: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ്. ഇവരില്‍ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്.  

മത്സ്യബന്ധന ബോട്ടില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. കോസ്റ്റല്‍ ഗാര്‍ഡ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 83 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും 15 കിലോ മോര്‍ഫിനുമാണ് ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തിയത്. 

മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ കടത്തുന്നതിനെതിരെ സൗത്ത് ബാറ്റിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ജനറല്‍ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് നടത്തിയ അന്വേഷണിലാണ് പ്രതികളെ കണ്ടെത്തിയത്.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top