News Desk

2021-04-04 01:28:47 pm IST
മസ്‌കത്ത്: രാജ്യത്തേയ്ക്ക് അനധികൃതമായി മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച നാല് പ്രവാസികളെ പിടികൂടി ഒമാന്‍ റോയല്‍ പൊലീസ്. ഇവരുടെ കൈവശം നിന്ന് പൊലീസ് 30 കിലോയിലധികം മയക്കുമരുന്ന്  പിടിച്ചെടുക്കുകയും ചെയ്തു. 

35 കിലോ ക്രിസ്റ്റല്‍ മരുന്നും അഞ്ച് കിലോ മോര്‍ഫിനുമാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. സൗത്ത് അല്‍ ബറ്റീന ഗവര്‍ണറേറ്റില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 

സൗത്ത് അല്‍ ബാറ്റിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ജനറല്‍ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നും സൈക്കോട്രാപിക് ലഹരിവസ്തുക്കളും കോസ്റ്റ് ഗാര്‍ഡ് പൊലീസ് കണ്ടെത്തിയത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top