News Desk

2021-05-19 04:03:52 pm IST
ദോഹ: കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ കൊവിഡ് മഹാമാരിയെ ഒരു പരിധിവരെ പിടിച്ചു കെട്ടാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക് ടൈംസ് പ്രസിദ്ധീകരിച്ച കൊവിഡ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായപ്രകടനത്തിലാണ് ഇക്കാര്യം പറഞ്ഞരിക്കുന്നത്. 

വികസിത രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ്. ആഗോള തലത്തിലെ എല്ലാ രാഷ്ട്രങ്ങളിലും എഴുപത് ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിയാല്‍ കൊവിഡ്  മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കും. ഇതില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ നടപടികള്‍ നിര്‍ണായകമാണ്. 

അഞ്ച് വര്ഷം കൊണ്ട് തന്നെ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ കൊവിഡ് വൈറസ് പനി പോലെയുള്ള ഒരസുഖം മാത്രമായി മാറും. വര്‍ഷാവര്‍ഷവും അസുഖങ്ങങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും വാക്‌സിനേഷന്‍ നടപടികളില്‍ സര്‍ക്കാരുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ആരോഗ്യ അടിയന്തരാവസ്ഥയും അതിനെ തുടര്‍ന്നുള്ള സാമ്പത്തിക സാമൂഹിക പ്രതിസന്ധിയെയും മറികടക്കാന്‍ സാധിക്കും. 

അതെസമയം, കഴിഞ്ഞ ദിവസം ഖത്തറില്‍ ആരംഭിച്ചിട്ടുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഈ വീക്ഷണം വച്ച് പുലര്‍ത്തുന്നതാണെന്ന് ഖത്തര്‍ പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top