News Desk

2021-03-09 05:05:45 pm IST
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. റാവത്ത് രാജിവച്ചതോടെ പുതിയ പൊട്ടിത്തെറികള്‍ക്കാണ് സംസ്ഥാനത്ത് വഴിമരുന്നിട്ടിരിക്കുന്നത്. തല്‍സ്ഥാനത്തുനിന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ത്രിവേന്ദ്ര സിങ് രാജിവച്ചത്. 

നാളുകളായി പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം പുകഞ്ഞിരുന്നു. പിന്നാലെയാണ് രാജി. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണു വിവരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രി.

എം.പിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായ അജയ് ഭട്ട്, അനില്‍ ബാലുനി എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കുമയൂണ്‍ മേഖലയില്‍നിന്നുള്ള ഒരാളെ ഉപ മുഖ്യമന്ത്രിയായി നിയമിക്കാനും നീക്കമുണ്ട്. എംഎല്‍എ പുഷ്‌കര്‍ സിങ് ധാമിയെയാണ് ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.

മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങിന്റെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്ന അതൃപ്തിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ചിരിക്കുന്നത്. ത്രിവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അടുത്ത തെരഞ്ഞെടുപ്പ് നേരിടാനിരിക്കുന്നതെങ്കില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നതു പരാജയമാണെന്നും സംസ്ഥാന നേതാക്കള്‍ ഉന്നയിച്ചിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top