News Desk

2021-04-27 05:44:48 pm IST

യാംബു: ചെങ്കടലില്‍ സൗദി അറേബ്യയുടെ യാംബു തുറമുഖത്തിന് സമീപം സ്ഫോടകവസ്തു നിറച്ച ബോട്ട് കണ്ടെത്തി. റിമോട്ട് വെച്ചു നിയന്ത്രിക്കാന്‍ കഴിയുന്ന ബോട്ടാണ് സൗദി നാവികസേന കണ്ടെത്തിയത്. 

ബോട്ട് തടഞ്ഞുവെച്ചു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 6.40-നാണ് ചെങ്കടലില്‍ ബോട്ട് തടഞ്ഞുനിര്‍ത്തിയത്. ആക്രമണം തുടങ്ങുന്നതിനു മുമ്പ് ബോട്ട് നശിപ്പിക്കാന്‍ സൗദി നാവികസേനക്ക് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്‌ഫോടക വസ്തുക്കളുമായി ബോട്ട് കണ്ടത്തിയത് തുറമുഖം വഴിയുള്ള വാണിജ്യ ഗതാഗത്തെ ബാധിച്ചിരിക്കുകയാണ്. 

സൗദി അറേബ്യക്കെതിരായ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ദേശീയ കഴിവുകളും സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിടുന്ന ശത്രുതാപരമായ ശ്രമങ്ങള്‍ക്കെതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കുമെന്നും അല്‍ മാലിക്കി പറഞ്ഞു.

ചെങ്കടല്‍ വഴിയുള്ള എണ്ണ വിതരണം നടത്തുന്നത് യാംബൂ തുറമുഖം വഴിയാണ്. പ്രതിദിനം 400,000 ബാരല്‍ ക്രൂഡ് സംസ്‌ക്കരിക്കാന്‍ കഴിയുന്ന എണ്ണ ശുദ്ധീകരണശാലയും യാംബുവിലുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top