News Desk

2021-03-11 01:32:43 pm IST
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍. 

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉല്‍-ഹിന്ദ് എന്ന പേരില്‍ സന്ദേശം നല്‍കാന്‍ ഉപയോഗിച്ച ടെലിഗ്രാം ചാനല്‍ ഉണ്ടാക്കിയത് തിഹാര്‍ ജയിലിലെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ അവകാശവാദം. ഇന്ത്യ ടുഡേയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ടെലിഗ്രാം ചാനല്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച നമ്പര്‍ ഇന്റലിജന്‍സ് ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ത്യ ടുഡേ പറയുന്നു. നിലവില്‍ എന്‍.ഐ.എയാണ് കേസ് അന്വേഷിക്കുന്നത്. ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിനടുത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുമായി വാഹനം കണ്ടെടുത്തത്. പിന്നാലെ വാഹനത്തിന്റെ ഉടമ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top