News Desk

2021-12-05 03:54:05 pm IST
റിയാദ്: രാജ്യത്തെ തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്ച്ചക്കിടയില്‍ 14,000-ത്തിലേറെ പേരെ പിടികൂടി സൗദി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത റെയ്ഡില്‍ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകള്‍ അറസ്റ്റിലായത്.

അറസ്റ്റിലായവരില്‍ 7,413 പേര്‍ താമസ നിയമ നിയമലംഘകരും 5,398 പേര്‍ അതിര്‍ത്തി നിയമലംഘകരും 1,708-ലധികം തൊഴില്‍ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 381 പേരെ അറസ്റ്റ് ചെയ്തതില്‍ 40 ശതമാനം യെമന്‍ പൗരന്മാര്‍, 57 ശതമാനം എത്യോപ്യക്കാര്‍, മൂന്ന് ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിങ്ങനെയാണ്. 17 പേര്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ചെയ്ത ഏഴു പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top