News Desk

2021-09-21 03:03:46 pm IST

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖുറൈന്‍ മാര്‍ക്കറ്റിലും പരിസരപ്രദേശങ്ങളിലും നടന്ന പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. താമസ നിയമലംഘകരെയും സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടി പുറത്ത് ജോലിയെടുക്കുന്നവരെയുമാണ് പിടികൂടിയത്. 170-ഓളം വരുന്ന പ്രത്യേക ടീമാണ് പരിശോധന നടത്തുന്നത്. 

അതേസമയം, ഒരാഴ്ചയായി നടക്കുന്ന സുരക്ഷാ പരിശോധന തുടരുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫര്‍റാജ് അല്‍ സൂബിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

റോഡുകളുടെ പ്രവേശനകവാടങ്ങളില്‍ ചെക്‌പോയന്റുകള്‍ തീര്‍ത്ത് ആളുകളുടെ രേഖകള്‍ പരിശോധിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ സ്ഥാപനങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങുന്നുണ്ട്.

നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ അവസരങ്ങള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top