News Desk

2021-01-11 12:47:42 pm IST
അബുദാബി: ഗള്‍ഫില്‍ അതിശൈത്യം തുടരുകയാണ്. അല്‍ഐന്‍ മേഖലയില്‍ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറയുന്ന അവസ്ഥയായി. ഈ സാഹചര്യത്തില്‍ മരുഭൂമിയില്‍ വെള്ളം ഐസായി മാറിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

അല്‍ഐനിലെ അല്‍ജിയാ പ്രദേശത്ത് നിന്നാണ് ഈ വീഡിയോ. കൊടും തണുപ്പില്‍ ടാങ്കിലെ വെള്ളം ഐസായി മാറിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് ഇതിനോടകം ഷെയര്‍ ചെയ്തത്.

അല്‍ഐനിലെ റക്‌നാ മേഖലയില്‍ മൈനസ് രണ്ട് ഡിഗ്രിയാണ് ഊഷ്മാവ് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും ഈ മേഖലയില്‍ ശക്തമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

കിഴക്കന്‍ ശീതക്കാറ്റ് യു.എ.ഇയില്‍ ശക്തമാണ്. അതുകൊണ്ട്, താഴ് വരകളിലും മറ്റും തണുപ്പ് ശക്തമാകും. അല്‍ഐനില്‍ പൊതുവെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന മേഖലയിലാണ് വെള്ളം ഐസാകുന്ന കാഴ്ചയുള്ളതെന്നും കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 

Top