Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |

ദോഹ∙ അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിൽ വാടകയിൽ ഇളവ് . വാണിജ്യ യൂണിറ്റുകൾക്ക് 15 മാസം വരെ വാടക സൗജന്യമാക്കി എസ്ദാൻ ഒയാസിസ് . ഈ മാസം 21 മുതൽ സെപ്റ്റംബർ 30 വരെ കരാർ ഒപ്പിടുന്ന പുതിയ വാടകക്കാർക്കാണ് ആനുകൂല്യം.

വാണിജ്യ യൂണിറ്റുകളുടെ ദീർഘകാല ബിസിനസ് അഭിവൃദ്ധിപ്പെടുത്താനും സ്ഥിരത നിലനിർത്താനും ലക്ഷ്യമിട്ടാണു പദ്ധതിയെന്ന് എസ്ദാൻ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി മാനേജ്‌മെന്റ് ഡയറക്ടർ ഹാനി ദബാഷ് പറഞ്ഞു. 

60 നും 104 ചതുരശ്ര മീറ്ററിനും ഇടയ്ക്ക് സ്ഥലം തിരഞ്ഞെടുക്കുന്ന വാടകക്കാർക്കാണ് ആനുകൂല്യം. എസ്ദാൻ ഹോൾഡിങ്ങിന്റെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് പദ്ധതിയാണ് എസ്ദാൻ ഒയാസിസ്.

ഇവിടെ 582 വാണിജ്യ യൂണിറ്റുകളാണുള്ളത്. 10 ലക്ഷം ചതുരശ്രമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന എസ്ദാൻ ഒയാസിസിൽ 9,000ത്തോളം പാർപ്പിട യൂണിറ്റുകളുമുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, സ്‌കൂളുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുുണ്ട്  

Top