Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
വാഷിംഗ്‌ടൺ: ഖത്തറിനെ പ്രതിരോധത്തിലാക്കൻ  സൗദി, യുഎഇ, ഈജിപ്ത് എന്നി ഉപരോധരാഷ്ട്രങ്ങളിൽ നിന്നും വ്യാജ അക്കൗണ്ടുകളും പേജുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഈ വ്യാജ അക്കൗണ്ടുകളും പേജുകളും നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കുമെന്നും സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക് അറിയിച്ചു.

 1.4 ദശലക്ഷം ഫോളോവേഴ്‌സുള്ള 350 ലധികം അക്കൗണ്ടുകളും പേജുകളും താൽക്കാലികമായി മരവിപ്പിച്ചതായി  ഫെയ്‌സ്ബുക്ക് അറിയിച്ചു. പെനിന്സുലയാണ്  ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സൗദിയിലെയും ഈജിപ്റ്റിലെയും യുണൈറ്റഡ് അറബ് എമിറേറ്റിലെയും മാർക്കറ്റിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട  അക്കൗണ്ടുകളും പേജുകളുമാണ് മരവിപ്പിച്ചത്.

മിഡിൽ ഈസ്റ്റ്  രാജ്യങ്ങൾ ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഗൂഗിളിന്റെ യൂട്യൂബ് തുടങ്ങിയ വെബ്‌സൈറ്റുകൾ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ  ശക്തമായി ഉപയോഗിക്കുന്നുണ്ടെന്നും മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെത്തുടർന്നും  പ്രാദേശിക എതിരാളികളായ ഖത്തറിനെ ആക്രമിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും റിയാദ് ഇതേ തന്ത്രങ്ങൾ പ്രയോഗിച്ചുവെന്നും  റിപ്പോർട്ടിൽ പറയുന്നു.

 ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകളും പേജുകളും കണ്ടെത്തി കുടുതൽ നടപടികൾ സ്വീകരിക്കുമെന്നും സാമൂഹ്യ നവ മാധ്യമങ്ങൾ ഉപയോഗിച്ചു രാഷ്ട്രീയ മുതലെടുപ്പുകൾ അനുവദിക്കില്ലെന്നും ഫേസ്ബുക്ക്‌ വ്യക്തമാക്കി. 

Top