News Desk

2021-03-22 05:16:19 pm IST
ന്യൂയോര്‍ക്: കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് അടച്ചുപൂട്ടിയത് 130 കോടി വ്യാജ അക്കൗണ്ടുകള്‍. ഒക്‌ടോബര്‍-ഡിസംബര്‍ കാലയളവിലെ കണക്കാണിത്. കമ്പനി വാര്‍ത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ്, കൊവിഡ് വാക്‌സിന്‍ എന്നിവയുമായി ബന്ധപ്പെട്ട 1.2 കോടി ഉള്ളടക്കങ്ങളും ഇതേ കാലയളവില്‍ നീക്കം ചെയ്തിട്ടുണ്ട്. 

തെറ്റായ വിവരങ്ങളെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയവയാണ് നീക്കം ചെയ്തതെന്നാണ് വിശദീകരണം. ഫേസ്ബുക്കില്‍ 2020 അവസാന പാദത്തില്‍ ശരാശരി 280 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top