News Desk

2021-04-12 07:05:43 pm IST
ദോഹ: റമദാന്‍ മാസത്തിലെ വുകൂദിന്റെ വാഹന സാങ്കേതിക പരിശോധന കേന്ദ്രമായ ഫഹെസിന്റെ പുതുക്കിയ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.

അല്‍ മസൂറ, വാദി അല്‍ ബനത്ത്, മെസാമീര്‍, അല്‍ ഷഹാനിയ, അല്‍ എഗ്ദ, അല്‍ വക്ര, അല്‍ വുക്കെയര്‍ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയായിരിക്കും പ്രവര്‍ത്തിക്കുക. 3.30 ആകുമ്പോളേക്കും ഗേറ്റ്  അടക്കുന്നതായിരും.

രാവിലെ എട്ടിന് തുറക്കുന്ന മദീനത്ത് അല്‍ ഷമാലിലെ മൊബൈല്‍ സ്റ്റേഷന്‍ ഉച്ചയ്ക്ക് 12 മണിക്ക് അടക്കും.15 മിനിറ്റ് മുമ്പേ ഗേറ്റ് അടച്ചിരിക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top