News Desk

2021-04-08 03:29:44 pm IST
ദോഹ: ഖത്തറിലെ സീലൈനില്‍ അല്‍ മീറയ്ക്ക് സമീപമുള്ള ഫഹസ് മൊബൈല്‍ സ്റ്റേഷന്‍ അടച്ചതായി വുഖൂദ് അറിയിച്ചു. ഈ തീരുമാനം ഇന്ന് മുതല്‍ നടപ്പില്‍ വരും. അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഉപഭോക്താക്കള്‍ ഉചിതമായ മറ്റ് സ്ഥിരം ഫഹസ് പരിശോധനാ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും വുഖൂദ് അറിയിച്ചു. ലൈറ്റ് വാഹനങ്ങളുടെയും ക്വാഡ്സിന്റെയും പരിശോധനയാണ് സീലൈനിലെ മൊബൈല്‍ സ്റ്റേഷനില്‍ നടന്നിരുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top