News Desk

2021-06-06 05:34:28 pm IST
ദോഹ: ചെറിയ വാഹനങ്ങളുടെ പരിശോധനയ്ക്കായി  ഫഹസിന്റെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കേന്ദ്രം വീണ്ടും തുറക്കുന്നതായി വുഖൂദ് അറിയിച്ചു. ജൂണ്‍ എട്ടിന് ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും പ്രവര്‍ത്തന സമയം. വൈകുന്നേരം 5.30 ഗേറ്റ് അടയ്ക്കും. 

മെസൈമീര്‍, വാദി അല്‍ ബനാത്ത് ശാഖകളിലെ പ്രവര്‍ത്തന സമയം  നീട്ടിയതായും വുഖൂദ് അറിയിച്ചു. ജൂണ്‍ ഒമ്പത് ബുധനാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. രാവിലെ ആറ് മണി മുതല്‍ അര്‍ദ്ധരാത്രി 12 വരെയാണ് പ്രവര്‍ത്തന സമയം. രാത്രി 11.30 ന് ഗേറ്റ് അടയ്ക്കുകയും ചെയ്യും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top