News Desk

2021-04-22 10:51:37 pm IST
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിക്ക് അനുവദിച്ച 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ പൂര്‍ണമായും നല്‍കുന്നത് ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി.

ആശുപത്രികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് ഉടന്‍തന്നെ നടപടിയുണ്ടാകണം. വീഴ്ച വരുത്തിയാല്‍ കേന്ദ്രത്തിനെതിരെ  ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

ഓക്‌സിജനുമായി വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ഗതാഗത തടസം നേരിടുന്നത് ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓക്‌സിജന്‍ ഉല്‍പാദനവും വിതരണവും എത്രയും പെട്ടന്ന് വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു. 

ഉല്‍പാദനം 3300 െമട്രിക് ടണ്‍ ആയി ഉയര്‍ത്തേണ്ടതുണ്ട്. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top