News Desk

2021-06-01 02:16:36 pm IST

മനാമ: വ്യാജ പരസ്യങ്ങളിലൂടെ ആളുകളെ ആകര്‍ഷിച്ച് വന്‍തുക തട്ടിയെടുക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ബഹ്റൈന്‍ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്‌ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ്. 

ട്രേഡിങ്, ഇന്‍വെസ്റ്റ് കമ്പനികള്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരസ്യം നല്‍കിയാണ് തട്ടിപ്പുകാരുടെ പ്രവര്‍ത്തനം. ഇലക്‌ട്രോണിക് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോറം പൂരിപ്പിച്ച് നല്‍കണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. വ്യക്തിഗത വിവരങ്ങളാണ് ഇതില്‍ ചേര്‍ക്കേണ്ടത്. 

ഇത്തരം വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈയില്‍ എത്തിയാല്‍ തട്ടിപ്പിന് ഇരയാകും. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്റെ ലൈസന്‍സ് ഇല്ലാത്ത ധനകാര്യ സ്ഥാപനങ്ങളിലോ കമ്പനിയിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. 

സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൗരന്‍മാരും പ്രവാസികളും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top