News Desk

2021-12-05 07:16:52 pm IST
കോട്ടയം: മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചത് തമാശയ്ക്ക് ഫാന്‍ ഫൈറ്റിനു വേണ്ടിയെന്ന് സംഭവത്തില്‍ അറസ്റ്റിലായ കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ്.

തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നും എന്നാല്‍ അത് ഇത്രയധികം കുഴപ്പങ്ങള്‍ക്ക് കാരണമാകും എന്ന് കരുതിയിരുന്നില്ലെന്നും യുവാവ് പറയുന്നു. നടന്‍ മോഹന്‍ലാലിനോടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും മോഹന്‍ലാല്‍ ആരാധകരോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും നസീഫ് അറിയിച്ചു

നസീഫിന്റെ വാക്കുകള്‍: 

ഇന്നലെ ടെലിഗ്രാം ഉപയോഗിക്കുന്നതിന് ഇടയില്‍ മരക്കാറിന്റെ ഒരു പ്രിന്റ് കൈയില്‍ കിട്ടി. ഞങ്ങള്‍ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്പനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. 

സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ചുമ്മാ ആ പ്രിന്റ് ഞാന്‍ ആ ഗ്രൂപ്പില്‍ അയച്ചതാണ്. ഫാന്‍ ഫൈറ്റിന്റെ പേരില്‍. സുഹൃത്ത് അത് സ്‌ക്രീന്‍ഷോട്ട് എടുത്ത് മറ്റു ചില സുഹൃത്തുകള്‍ക്ക് അയച്ചു. അത് കുറച്ച് പ്രശ്‌നമായിരിക്കുകയാണ്. അതിന് ക്ഷമ ചോദിക്കാന്‍ ആണ് ഈ ലൈവ്.

അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. തമാശയ്ക്ക് ചെയ്തതാണ്. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുന്‍പും ഇത്തരം ലിങ്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പോയിട്ടില്ല. ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. എന്നോട് ക്ഷമിക്കുക. ലാലേട്ടനോടും ലാലേട്ടന്‍ ഫാന്‍സിനോടും ആന്റണി പെരുമ്പാവൂരിനോടും ക്ഷമ ചോദിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH



Top