News Desk

2021-03-14 07:23:29 pm IST
കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മോഷണം നടത്തിയ സ്വദേശി യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 

പൊലീസ് ഉദ്യോഗസ്ഥരുടേതിന് സമാനമായ വസ്ത്രം ധരിച്ച് നായയുടെ സഹായത്തോടെ മയക്കുമരുന്ന് കണ്ടെത്താന്‍ പരിശോധന നടത്തുന്നെന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവര്‍ത്തന രീതി. 

കര്‍ഫ്യൂവിന് മുമ്പ് പ്രവാസികളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയ ഇയാള്‍, മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് മൂന്ന് പേരില്‍ നിന്ന് പണം കവരുകയും ചെയ്തു. 

വിവരം ലഭിച്ചതനുസരിച്ച് അഹ്മദി സെക്യൂരിറ്റി ഡയറക്ടര്‍ പട്രോള്‍ സംഘത്തെ അയക്കുകയും പ്രതിയെ പിടികൂടാനായി കെണിയൊരുക്കുകയുമായിരുന്നു. പതിവുപോലെ നായയുമായെത്തി പരിശോധന നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കൈയോടെ പിടികൂടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top