News Desk

2021-05-20 01:45:57 pm IST

ദോഹ: ഗസ്സയിലേക്ക് ധന സഹായം അഭ്യര്‍ത്ഥിച്ചു ഗസ്സയിലെ ഖത്തര്‍ എംബസിയുടെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന വ്യാജ ഫോണ്‍ കോള്‍ സന്ദേശത്തിനെതിരെ അധികൃതര്‍ രംഗത്ത്. 

ഗസ്സയിലെ ഖത്തര്‍ പുനരുദ്ധാരണ കമ്മറ്റി ഇത്തരത്തിലുള്ള ഫോണ്‍ വിളികള്‍ നടത്തുന്നില്ല. ധന സഹായത്തിനായി പ്രവര്‍ത്തനങ്ങള്‍ ഏകീകരിപ്പിക്കാനുള്ള ചുമതല ഖത്തര്‍ സാമൂഹിക മന്ത്രാലയത്തിന്റേതാണ്. ഇക്കാര്യത്തില്‍ ഗസ്സയിലെ ഖത്തര്‍ പുനരുദ്ധാര കമ്മറ്റിക്ക് ഖത്തറിലെ പൗരന്മാരുമായി ഇടപെടാന്‍ അനുവാദവും നല്‍കുന്നില്ല. 

ഗസ്സയിലെ ഫലസ്തീന്‍ കൈകാര്യ കര്‍ത്താവ് അല്‍ എമ്മാധിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലെ പാര്‍പ്പിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും പുതുക്കി പണിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി അല്‍ എമ്മാദി പ്രസ്താവനയില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top