Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-07-09 04:51:20pm IST
ദോഹ: രാജ്യത്തെ കായിക പ്രേമികളിലേക്ക് ആവേശം പകരാൻ കായിക ഭാഗ്യ ചിഹ്‌നമായ ഫലാഹ് ഫാൽക്കൻ ഖത്തറിലെത്തി.സെപ്റ്റംബറിൽ ദോഹയിൽ ആരംഭിക്കുന്ന ഐഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ആവേശം പകരാനാണ് ഫലാഹ് ഫാൽക്കൻ എത്തിയത്.

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ 6 വരെയാണ് ചാംപ്യൻഷിപ്. ആസ്പയർ സോണിലെ വേനൽ ക്യാംപിലെത്തിയ ഫലാഹ് നൂറുകണക്കിന് കുട്ടികളുമായി സംവദിച്ചും ചിത്രങ്ങളെടുത്തുമാണ് ആവേശം പകർന്നത്.

ഭാഗ്യ ചിഹ്നമായി ഫലാഹ് ഫാൽകനിന്റെ ആദ്യ സന്ദർശനമാണിത്. മധ്യപൂർവദേശം ആദ്യമായാണ് ഐഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു വേദിയാകുന്നത്. മത്സരങ്ങൾക്ക് മുൻപായി എല്ലാ സമൂഹങ്ങളിലേക്കും ആവേശം നിറയ്ക്കുകയാണ് ഫലാഹിന്റെ ചുമതല. 213 രാജ്യങ്ങളിൽ നിന്നുള്ള അത്‌ലീറ്റുകൾക്ക് സ്വാഗതമേകുന്നതും ഫലാഹ് ആയിരിക്കും.

10 ദിവസം 128 കായിക ഇനങ്ങളാണ് നടക്കുന്നത്. വരുന്ന 3 മാസങ്ങളിലായി രാജ്യത്തെ കായിക പ്രേമികൾ, കുടുംബങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും കായിക ക്യാംപുകൾ, ഷോപ്പിങ് മാളുകൾ, കോഫി ഷോപ്പുകൾ എന്നിവിടങ്ങളിലെല്ലാം സന്ദർശിക്കുകയും ചെയ്യും. @IAAFDoha2019 എന്ന സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഫലാഹിന്റെ ദോഹ സന്ദർശനത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളറിയാം. 
Top