News Desk

2021-03-10 04:41:23 pm IST
ദോഹ: ഖത്തറില്‍ ട്രാഫിക് അപകട മരണങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് 2020ല്‍ ട്രാഫിക് അപകടങ്ങള്‍ മൂലം മരണപ്പെട്ടവരുടെ എണ്ണം കുറവായിരുന്നുയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്ത് വിട്ട സ്ഥിതിവിവരക്കണക്കില്‍ വ്യക്തമാക്കുന്നു.



ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സ്ഥിതിവിവരക്കണക്കുകളനുസരിച്ച് 2020ല്‍ ട്രാഫിക് അപകടങ്ങള്‍ മൂലം മരണമടഞ്ഞവരുടെ എണ്ണം 138 ആണ്. 2019ല്‍ ഇത് 154 ആയിരുന്നു. 138 മരണങ്ങളില്‍ 69 പേര്‍ വാഹനമോടിച്ചവരും 26 പേര്‍ യാത്രക്കാരും 43 പേര്‍ കാല്‍നടയാത്രക്കാരുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കര്‍ശന ബോധവല്‍ക്കരണവും നിയമങ്ങളും ഏര്‍പ്പെടുത്തിയതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ രംഗത്ത് ആശാവഹമായ പുരോഗതിയുണ്ട്. 2015ല്‍ മൊത്തം ട്രാഫിക് മരണങ്ങളുടെ എണ്ണം 227 ആയിരുന്നു. 2016ല്‍ 178, 2017ല്‍ 177, 2018ല്‍ 168 എന്നിങ്ങനെയായിരുന്നു മരണ നിരക്കെന്ന് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.





കഴിഞ്ഞ വര്‍ഷം നടന്ന 90.1 ശതമാനം അപകടങ്ങളും ചെറിയ അപകടങ്ങളായിരുന്നു. 7,155 അപകടങ്ങള്‍. 8.2 ശതമാനം ഗുരുതരമായ അപകടങ്ങള്‍ നടന്നു. 648 അപകടങ്ങള്‍. മരണം 1.7 ശതമാനം (138) എന്നിങ്ങനെയാണെന്നും ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് അനുസരിച്ച് അപകടങ്ങള്‍ക്ക് പ്രധാന കാരണം അശ്രദ്ധമായി വാഹനമോടിച്ചതാണ്. ഇത്തരത്തില്‍ ഉള്ള കേസുകള്‍ 42.4 ശതമാനമാണ്. 21.9 ശതമാനം കേസുകള്‍ മറ്റ് വാഹനങ്ങള്‍ക്ക് മതിയായ ഇടം നല്‍കാത്തതു മൂലമുണ്ടായ അപകടങ്ങള്‍.



2020ല്‍ 1,574,812 (15 ലക്ഷം) ട്രാഫിക് നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2019 ല്‍ 1,969,896 (1.9 ദശലക്ഷം) ലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2019 നെ അപേക്ഷിച്ച് 20.1 ശതമാനം കുറവാണ്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top