News Desk

2021-06-07 03:53:43 pm IST
ദോഹ: രാജ്യത്ത് ബീച്ചുകള്‍ തുറന്ന് നല്‍കിയത് കുട്ടികള്‍ക്ക് വലിയ ആശ്വാസകരമായെന്ന് കുടുംബങ്ങളുടെ അഭിപ്രായം. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തറില്‍ ലോക്ക്ഡൗണ്‍ സമയങ്ങളില്‍ ഏറ്റവും അധികം പ്രയാസമനുഭവിക്കുന്ന ഒരു വിഭാഗം കുട്ടികളാണ്. 

സ്‌കൂളുകള്‍ ഇല്ലാത്തതും വിനോദ കേന്ദ്രങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചതും പ്രതിസന്ധിയുണ്ടാക്കി. നിലവില്‍ വാരാന്ത്യങ്ങളില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നത് മാത്രമാണ് കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുന്നത്. പൊതുയിടങ്ങളില്‍ ചെറിയ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് അധികൃതര്‍ ഏര്‍പ്പെടുത്തിരിയിരിക്കുന്നത്. 

ബീച്ചുകളില്‍ ശുദ്ധ വായുവും നീന്താനുള്ള സൗകര്യവും കുട്ടികളുടെ മാനസിക ഉല്ലാസത്തിന് കാരണമായി തീരും. ബീച്ചുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ നിരീക്ഷിക്കുന്നത് ഗുണകരമാണ്. അധികം വൈകാതെ തന്നെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കഴിഞ്ഞ ദിവസം ബീച്ചിലെത്തിയ കുടുംബങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top