News Desk

2021-04-01 04:01:27 pm IST

ദോഹ: ഖത്തറില്‍ വര്‍ധിച്ചുവരുന്ന വിവാഹ മോചന തീരുമാനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതെന്ന് ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ശരീഫ നുമാന്‍ അല്‍ എമ്മാദി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

അപക്വതയും വാശിയും വിവാഹ മോചന തീരുമാനങ്ങള്‍ വേഗത്തിലാക്കി. നേരത്തെയുള്ള വിവാഹ മോചനങ്ങള്‍ പലതും അപക്വമായ തീരുമാനങ്ങളുടെ പ്രതിഫലനമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. 

വിവാഹ ശേഷം ദമ്പതികള്‍ക്ക് മനസ്സിലാക്കാന്‍ സമയമനുവദിക്കണം. ഇക്കാര്യത്തില്‍ സാമ്പത്തിക, പെരുമാറ്റ പരിമിതികള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ മുതിര്‍ന്നവരുടെ ഇടപെടലുകള്‍ അത്യാവശ്യമാണ്. 

വിവാഹങ്ങള്‍ക്ക് മുമ്പുള്ള പ്രീമാരിയേറ്റല്‍ കൗണ്‍സിലിംഗ് ശക്തമായ വിവാഹ ബന്ധങ്ങള്‍ ഉണ്ടാവാന്‍ വലിയ തോതില്‍ സഹായിക്കുമെന്നും അല്‍ എമ്മാദി അഭിമുഖത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top