News Desk

2021-06-23 10:40:31 pm IST
ദോഹ: ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് ഫാമിലി റെസിഡന്റ്‌സ് വിസ അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. മെട്രാഷ് ടു ആപ്ലിക്കേഷനില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഫാമിലി റെസിഡന്റ്‌സ് വിസക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 


നിരവധി പേരാണ് തങ്ങള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിച്ചുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്.
മെട്രാഷ് ടുവില്‍ ഫാമിലി റെസിഡന്റ്‌സ് കാറ്റഗറിയില്‍ ഇന്ത്യയുണ്ടെന്ന സന്ദേശങ്ങളും നിരവധിപേര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇതോടെ മെട്രാഷ് ആപ്ലിക്കേഷനില്‍ വിസാ അപേക്ഷയ്ക്കായി ആളുകള്‍ പ്രവേശിച്ചതോടെ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. 

അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമെ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്നും വാര്‍ത്തകള്‍ പ്രരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഫാമിലി റെസിഡന്‍സ് വിസ അനുവദിച്ചു തുടങ്ങിയതായി ഖത്തര്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക  സ്ഥിരീകരണം വന്നിട്ടില്ല. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top