News Desk

2021-05-16 11:38:47 am IST

ദോഹ: ഖത്തറില്‍ ഫാന്‍സി വാഹന നമ്പറുകളുടെ എട്ടാമത് ലേല നടപടികള്‍ പൂര്‍ത്തിയായി. 18 ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കായി 5,85,500 റിയാല്‍ ലഭിച്ചു. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ഇവാക്വേഷന്‍ ആന്‍ഡ് ജുഡീഷ്യല്‍ ഓക്ഷന്‍ വകുപ്പാണ് ലേലം നടത്തിയത്. 

കോര്‍ട്‌സ് ഓക്ഷന്‍സ് ആപ്പ് മുഖേനയായിരുന്നു ലേലമെന്ന് വകുപ്പ് തലവന്‍ യൂസുഫ് മുഹമ്മദ് അല്‍ ബാക്കിര്‍ പ്രാദേശിക അറബിപത്രമായ 'അര്‍റായ'യോട് പറഞ്ഞു. ഓണ്‍ലൈന്‍ ലേലത്തിനായി ആകെ 20 നമ്പറുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 18 നമ്പറുകളാണ് വിറ്റു പോയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 25-നാണ് ഓണ്‍ലൈന്‍ ലേലത്തിന്റെ ആദ്യ എഡിഷന്‍ അവതരിപ്പിച്ചത്. ബിഡിങ് നടപടികള്‍ തുടങ്ങുന്നതിനുമുമ്പുതന്നെ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവിധ നിയമനിര്‍ദേശങ്ങളും ചട്ടങ്ങളും പാലിച്ചിരുന്നു.

വിജയിയുടെ പേരില്‍ ലേലംകൊണ്ട നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാനാകും. എന്നാല്‍, വാഹനം ഖത്തരി പൗരന്മാരുടെയോ കമ്പനികളുടെയോ പേരില്‍ മാത്രമായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top