News Desk

2021-05-24 03:10:15 pm IST
ദോഹ: ഖത്തറില്‍ വച്ച് നടക്കുന്ന 29-ാമത് ടോട്ടല്‍ സി.എ.എഫ് സൂപ്പര്‍ കപ്പില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സി.എ.എഫ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ഈജിപ്തിലെ അല്‍ അഹ്ലി, സി.എ.എഫ് കോണ്‍ഫെഡറേഷന്‍ കപ്പ് ജേതാക്കളായ മൊറോക്കന്‍ ടീം ആര്‍.എസ് ബെര്‍കാനെ എന്നീ ടീമുകളാണ് മത്സരത്തില്‍ ഏറ്റുമുട്ടുക. മെയ് 28ന് രാത്രി ഏഴ് മണിക്ക് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മല്‍സരം.

സ്റ്റേഡിയത്തില്‍ 30 ശതമാനം പേര്‍ക്കായിരിക്കും അനുമതി. പൂര്‍ണമായും വാക്സിനെടുത്തവര്‍ക്കും ഒമ്പത് മാസത്തിനിടെ കൊവിഡ് ബാധിച്ച് രോഗം ഭേദമായവര്‍ക്കും മാത്രമായിരിക്കും പ്രവേശനം. 12 വയസ്സിന് താഴെയുള്ളവരെ അനുവദിക്കില്ല. സ്റ്റേഡിയത്തിനകത്ത് ഭക്ഷണ പാനീയങ്ങള്‍ പാടില്ല. നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം.

ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോളും (സിഎഎഫ്) സംയുക്തമായി തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ടോട്ടല്‍ സി.എ.എഫ് സൂപ്പര്‍ കപ്പ് ദോഹയില്‍ സംഘടിപ്പിക്കുന്നത്. ഇതിന് മുമ്പത്തെ രണ്ട് മത്സരങ്ങളില്‍ ഈജിപ്ഷന്‍ ടീം സമാലെക്, മൊറോക്കന്‍ ടീം രാജ കാസബ്ലാങ്ക എന്നിവയാണ് ജയിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top