News Desk

2021-02-14 08:46:47 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ ഫാസ്ടാഗുകള്‍ നിര്‍ബന്ധമാകും. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി പിന്നീട് നീട്ടുകയായിരുന്നു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നീക്കം. എത്രയാണോ ടോള്‍ തുക അടക്കേണ്ടത് അതിന്റെ ഇരട്ടി തുക ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പിഴയായി നല്‍കേണ്ടി വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

നിലവില്‍, ദേശീയപാതകളിലെ ടോള്‍ പ്ലാസകളിലെ ഒരു പാത ഒഴികെയുള്ളവയെല്ലാം ഫാസ്റ്റ് ടാഗ് പാതകളാക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് പാതയിലേക്ക് പ്രവേശിക്കുന്ന പക്ഷം ടോള്‍ തുകയുടെ ഇരട്ടി പിഴയായി നല്‍കണമെന്നാണ് നിലവിലെ ചട്ടം. 

എന്നിരുന്നാലും, പണമടച്ച് യാത്ര ചെയ്യുന്നതിനായി ഒരു പാതയും നീക്കിവെച്ചിട്ടുണ്ട്. പക്ഷേ, പുതിയ പരിഷ്‌കാരത്തോടെ ഫെബ്രുവരി 15 മുതല്‍ ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top