Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ :  ഖത്തറിന്റെ  സമുദ്രയാന പൈതൃക സന്ദേശവാഹകരായ ഫത് അൽ ഖൈർ യാത്രാ സംഘത്തിനു ഗ്രീസിലെ തെസലോനിക്കയിൽ സ്വീകരണം. ഖത്തർ എംബസിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണു ഗ്രീക്ക് ജനത എത്തിയത്.

ക്യാപ്റ്റൻ യൂസഫ് മുഹമ്മദ് അൽ സദയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെ പരിചയപ്പെടാനും ഖത്തറിന്റെ പരമ്പരാഗത പായ്ക്കപ്പൽ കാണാനുമായി വിനോദസഞ്ചാരികൾ ഉൾപ്പെടെ എത്തിയതു നൂറുകണക്കിനു പേർ എത്തിയിരുന്നു.

രാജ്യത്തിന്റെ സമുദ്രയാന പൈതൃകവും 2022 ഖത്തർ ലോകകപ്പിന്റെ കളിയാവേശവും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും പ്രചരിപ്പിക്കുകയാണു ലക്ഷ്യം. യൂറോപ്പ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണു യാത്ര. തുർക്കി സന്ദർശന ശേഷമാണ് ഗ്രീസിൽ എത്തിയത്. 

Top