News Desk

2021-11-25 10:56:15 pm IST
ജയ്പൂര്‍: ഹോം വര്‍ക്ക് ചെയ്ത് തീര്‍ക്കാത്തതിന്റെ ദേഷ്യത്തില്‍ എട്ടു വയസുകാരനെ അച്ഛന്‍ ഫാനിന്റെ ഹുക്കില്‍ തലകീഴായി തൂക്കിയിട്ടു. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ദാബിയിലാണ് സംഭവം. 

അച്ഛന്‍ മകനെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. സംഭവത്തിന് പിന്നാലെ കുട്ടിയും അമ്മയും ചിറ്റോര്‍ഗണ്ഡിലെ അമ്മാവന്റെ വീട്ടില്‍ പോയി. 

കുട്ടിയെ ഉപദ്രവിക്കുന്ന വീഡിയോ അമ്മാവനെ കാണിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനിനെ ഉടന്‍ തന്നെ വിവരം അറിയിച്ചു.

ഗൃഹപാഠം ചെയ്ത് തീര്‍ക്കാത്തതിലുള്ള ദേഷ്യമാണ് അച്ഛന്റെ പ്രകോപനത്തിന് കാരണം. ഫാനിന്റെ ഹുക്കില്‍ കുട്ടിയെ തലകീഴായി തൂക്കിയിടുകയായിരുന്നു.

കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു. കുട്ടിയെ വടി ഉപയോഗിച്ച് തല്ലാന്‍ മുതിര്‍ന്നെങ്കിലും അമ്മ തടഞ്ഞു. 

നവംബര്‍ 17-നാണ് സംഭവം നടന്നത്. തന്നെ ഉപദ്രവിക്കരുതെന്ന് കുട്ടി പിതാവിനോട് കേണപേക്ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുട്ടിയെ ഫാനില്‍ തൂക്കിയിടാന്‍ ഭര്‍ത്താവിനെ ഭാര്യ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. 

ഭര്‍ത്താവിന്റെ ക്രൂരത പുറത്തുകൊണ്ടുവരുന്നതിനാണ് സഹായിച്ചതെന്നും ഭര്‍ത്താവിനെ സഹായിക്കുന്നു എന്ന വ്യാജേന വാതിലില്‍ ഒളിക്യാമറ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top