> ചിത്രത്തിലുള്ളത് സേവ് ഫോര്‍സ്
കാലിഫോര്‍ണിയ: അമേരിക്കയിലെ ഒറിഗോണ്‍ സ്വദേശിയായ 24 വയസ്സുകാരന് സേവ് ഫോര്‍സ് അച്ഛനെകൊണ്ട് പൊറുതി മുട്ടിയിരിക്കുന്നത് ഇപ്പോള്‍. ഇദ്ദേഹത്തിന്റെ അച്ഛന് ലോകം മുഴുവനും കുറഞ്ഞത് 500 മക്കള്‍ എങ്കിലും ഉണ്ടാവും എന്നതാണ് ഇതിന്റെ കാരണം.
500 തവണ ബീജദാനം നടത്തിയിരുന്നു സേവ് ഫോര്‍സിന്റെ അച്ഛന്. എപ്പോഴെങ്കിലും ഡേറ്റിംഗ് ആപ്പില്‍ കയറിയാല്‍ തന്റെ സഹോദരങ്ങളെ കണ്ടുമുട്ടേണ്ടി വരുമെന്ന അവസ്ഥയാണ് ഇയാള്‍ക്കുള്ളത്. കുറേ വര്‍ഷങ്ങള്‍ കൊണ്ട് തന്റെ എട്ടു സഹോദരങ്ങളെ ഇത്തരത്തില്‍ കണ്ടെത്താന്‍ സാധിച്ചുവെന്നും ഇനി ശരിക്കും എത്രപേര്‍ ഉണ്ടെന്ന കാര്യം അറിയാനും കഴിയുന്നില്ല എന്നും അദ്ദേഹം പറയുന്നു.
എങ്ങാനും ഡേറ്റിങ് ആപ്പില്‍ കയറി ഒരാളെ കണ്ടെത്തി ലൈംഗികമായി ബന്ധപ്പെട്ടാല്‍ അത് തന്റെ കൂടപ്പിറപ്പായിരിക്കുമോ എന്ന വേവലാതിയില്‍ ജീവിക്കുകയാണ് ഇയാളിപ്പോള്‍. ഒരിക്കല്‍ ഡി.എന്‍.എ പരിശോധന നടത്തിയപ്പോള്‍ സ്വന്തം സ്കൂളില്‍ തന്നെ തനിക്കൊരു സഹോദരനുണ്ടായിരുന്നു എന്ന കാര്യം അയാള്‍ മനസ്സിലാക്കിയിരുന്നു.
ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു എങ്കിലും സഹോദരന് ആണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും രണ്ടു വയസ്സ് മൂത്തയാള്‍ ആയിരുന്നു അതെന്നും സേവ് പറയുന്നു. മറ്റു സഹോദരങ്ങള്‍ തമ്മിലും സമാന അവസ്ഥയുണ്ട്. വീടിനടുത്ത് ഇത്തരത്തില്‍ ഒരു സഹോദരിയുണ്ടായിരുന്നു. പത്തു കൊല്ലം കൊണ്ട് മാത്രം അദ്ദേഹം 50 തവണ ബീജം ദാനം ചെയ്തിരുന്നുവെന്നും സേവ് പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക