News Desk

2020-10-23 08:23:43 pm IST
വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്. പ്രമേഹം ബാധിച്ചാല്‍ ഏകദേശം പത്ത് വര്‍ഷത്തോളം കഴിയുമ്പോള്‍ ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും എന്നതു കൊണ്ടുതന്നെ പ്രമോഹം വരാതെ നോക്കാന്‍ നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കിടയില്‍ കണ്ടുവരുന്ന ഒന്നാണ് ടൈപ്പ് -2 പ്രമേഹം. ആരോഗ്യകരമായ ഭക്ഷണക്രമം, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക എന്നിവയിലൂടെ ജീവിതശൈലി രോഗങ്ങളില്‍ പെട്ട പ്രമേഹത്തിനെയും തടയാന്‍ സഹായിക്കും. പുകവലി, മദ്യപാന ശീലം എന്നിവ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍,  ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ടൈപ്പ് -2 പ്രമേഹരോഗികള്‍ ദിവസവും 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കണം. പതിവായി വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയാഘാതം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും. 

ഉപ്പിന്റെ അളവ് കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. രക്തത്തിന്റെ അളവ് കൂടുന്നത് രക്തക്കുഴലുകളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുകയും, ഹൃദയം കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കേണ്ടിവരുന്ന അവസ്ഥ വന്നുചേരുകയും ചെയ്യും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നു. പഴവര്‍ഗ്ഗങ്ങള്‍, ബ്ലൂബെറി, സ്‌ട്രോബെറി, വാള്‍നട്ട്, വെളുത്തുള്ളി, പാവയ്ക്ക, നെല്ലിക്ക എന്നിവ പ്രമേഹത്തെ നേരിടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും യോഗ പ്രധാന പങ്ക് വഹിക്കുന്നു എന്നതു കൊണ്ട് യോഗ നിത്യവും ചെയ്യുന്നത് നല്ലതാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 
Tags :
Diabetes
Top