News Desk

2021-03-05 05:04:57 pm IST
ദോഹ: ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ഖത്തറിലെ സ്വകാര്യ സ്‌കൂളുകളെ അനുവദിക്കുമെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഖത്തറില്‍ ട്യൂഷന്‍ ഫീസ് ഉയര്‍ത്താനുള്ള സ്വകാര്യ സ്‌കൂളുകളുടെ അഭ്യര്‍ഥനയെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 

നിയോഗിച്ച ഈ കമ്മിറ്റി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ മന്ത്രാലയം അനുവദിച്ചത്. ഇതിനു അനുമതിയുള്ള സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് വര്‍ധനവിന്റെ നിരക്ക് ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

സാമ്പത്തിക കമ്മി, സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനോ പുതുക്കിപ്പണിയുന്നതിനോ ഉള്ള ചെലവുകള്‍, വാടക നിരക്കിലെ മാറ്റം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിസന്ധി നേരിടേണ്ടി വരുന്ന സ്‌കൂളുകള്‍ക്കാണ് ഫീസ് ഉയര്‍ത്താന്‍ അനുമതിയുള്ളത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top