News Desk

2021-01-31 05:44:55 pm IST
മസ്‌കത്ത്: പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് താല്‍ക്കാലിക ലൈസന്‍സ് നല്‍കുന്നതിനെ സംബന്ധിച്ച് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. നാല്, ആറ്, ഒമ്പത് എന്നീ കാലയളവുകളിലേക്കാണ് താല്‍ക്കാലിക ലൈസന്‍സ് നല്‍കുകയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രി ഡോ.മഹദ് സൈദ് ബഊവ് പറഞ്ഞു.

പ്രവാസി തൊഴിലാളിയെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തില്‍ മാത്രമാണ് ഇതിന് അനുമതി നല്‍കുക. ഉയര്‍ന്ന തസ്തികകളിലേക്കുള്ള താല്‍ക്കാലിക ലൈസന്‍സിന് നാല് മാസത്തേക്ക് 336 റിയാലും ആറ് മാസത്തേക്ക് 502 റിയാലും ഒമ്പത് മാസത്തേക്ക് 752 റിയാലും നല്‍കണം. 

മിഡില്‍ തസ്തികകളില്‍ നാല് മാസത്തേക്ക് 169 റിയാല്‍, ആറ് മാസത്തേക്ക് 252 റിയാല്‍, ഒമ്പത് മാസത്തേക്ക് 377 റിയാല്‍ എന്നിങ്ങനെയും ടെക്‌നികല്‍, സ്‌പെഷ്യലൈസ്ഡ് തസ്തികകളില്‍ നാല് മാസത്തേക്ക് 101 റിയാല്‍, ആറ് മാസത്തേക്ക് 151 റിയാല്‍, ഒമ്പത് മാസത്തേക്ക് 226 റിയാല്‍ എന്നിങ്ങനെയുമാണ് നിരക്കുകള്‍.

തൊഴില്‍ മന്ത്രാലയം കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയത്തില്‍ അടക്കേണ്ട ഫീസില്‍ വര്‍ധന വരുത്തിയതിന്റെ വിശദ വിവരങ്ങളും ഉത്തരവിലുണ്ട്. നാലായിരം റിയാലിന് മുകളില്‍ വേതനം വാങ്ങുന്ന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 2001 റിയാല്‍ ഫീസ് നല്‍കേണ്ടത്. 

2500 മുതല്‍ 3999 റിയാല്‍ വരെ വേതനം വാങ്ങുന്നവര്‍ക്ക് 1001 റിയാലും ഈടാക്കും. ടെക്‌നികല്‍, സ്‌പെഷ്യലൈസ്ഡ് തസ്തികകളില്‍ 601 റിയാലുമാണ് നിരക്ക്. ഫിഷര്‍മാന്‍ തസ്തികയില്‍ 361 റിയാല്‍, മൂന്ന് വരെ വീട്ടുജോലിക്കാര്‍ക്ക് 141 റിയാലും നാലിന് മുകളില്‍ 241 റിയാലും മൂന്ന് വരെ കൃഷിക്കാര്‍ക്ക് 201 റിയാലും നാലിന് മുകളിലുള്ളവര്‍ക്ക് 301 റിയാലുമാണ് പുതുക്കിയ ഫീസ്. 

ജീവനക്കാരുടെ വിവരങ്ങള്‍ മാറ്റുന്നതിന് അഞ്ച് റിയാലും തൊഴിലുടമയെ മാറ്റുന്നതിന് അഞ്ച് റിയാലുമാണ് ഫീസ്. രണ്ട് തീരുമാനങ്ങളും മൂന്ന് മാസത്തിന് ശേഷമായിരിക്കും പ്രാബല്ല്യത്തില്‍ വരുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top