News Desk

2021-02-12 09:55:22 pm IST

പാലക്കാട്: ഫേസ്ബുക് ലൈവിനിടെ നടത്തിയ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പില്‍. നന്ദികേട് കാണിക്കുന്ന രോഗികളെ റോഡില്‍ തല്ലിക്കൊല്ലണമെന്നല്ല പറഞ്ഞതെന്നും അവരെ തെറ്റിദ്ധിരിപ്പിച്ച് തനിക്കെതിരാക്കുന്നവരെ തല്ലണമെന്നാണ് ഉദ്ദേശിച്ചതെന്നും ഫിറോസ് വിശദീകരണവുമായെത്തിയ വീഡിയോയില്‍ പറയുന്നു.

വയനാട്ടില്‍ നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയായുള്ള ഫിറോസിന്റെ ഫിറോസ് കുന്നംപറമ്പിലിന്റെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വാക്കുകളാണ് ഇതെന്ന്് സമൂഹമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു.

വയനാട്ടിലെ ഒരു കുട്ടിയുടെ ചികിത്സക്കായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഫിറോസ് വിവാദ പരാമര്‍ശം നടത്തിയത്. കുട്ടിയുടെ ചികിത്സക്ക് ശേഷം ബാക്കി പണം മറ്റ് രോഗികള്‍ക്ക് നല്‍കിയെന്നും എന്നാല്‍ പിന്നീടും വിവിധ ആവശ്യങ്ങള്‍ക്കായി പണം ചെലവായെന്നും കാണിച്ച് ഇവര്‍ സമീപിച്ചെന്നും ഫിറോസ് പറയുന്നു. ഈ പണം ലക്ഷ്യമിട്ട് തനിക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയെന്നും ഫിറോസ് വീഡിയോയില്‍ പറഞ്ഞിരുന്നു.



" target="_blank">

Top