News Desk

2021-04-28 05:38:19 pm IST

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് നന്ദി അറിയിക്കുന്നതായി ഫിഫ മേധാവി ഗിയാനി ഇന്‍ഫന്റീനോ. കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന അറബ് കപ്പ് 2021 നറുക്കെടുപ്പിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോക കപ്പിന് മുമ്പുള്ള മിനി ലോക കപ്പ് എന്ന നിലയിലാണ് ആഗോള തലത്തില്‍ അറബ് ലോക കപ്പിനെ നോക്കി കാണുന്നത്. ഈ അവസരത്തില്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച ഖത്തര്‍ നേതൃത്വത്തിന് പ്രത്യേക നന്ദി അറിയിക്കുന്നതായി ഇന്‍ഫന്റീനോ പറഞ്ഞു. 

ഈ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെ നടക്കുന്ന അറബ് കപ്പ് ഖത്തറിന്റെ ലോക കപ്പ് ഒരുക്കങ്ങളുടെ അവസാന ഘട്ട പരിശോധന എന്ന നിലയിലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഫിഫ ലോക കപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് ശക്തമായ സഹകരണമാണ് ഖത്തര്‍ ഈ കൊവിഡ് കാലത്തും കാഴ്ചവെക്കുന്നത് എന്നും ഫിഫ മേധാവി കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top