News Desk

2021-02-11 06:13:36 pm IST
ദോഹ: ഫിഫ ക്ലബ്ബ് ലോക കപ്പ് ഫൈനല്‍ മത്സരത്തെ തുടര്‍ന്ന് ദോഹ മെട്രോയുടെ പ്രവര്‍ത്തന സമയം വൈകുന്നേരത്തേക്ക് നീട്ടിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങളുടെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മറ്റിയാണ് തങ്ങളുടെ ട്വിറ്ററിലൂടെ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കും മെക്‌സിക്കന്‍ ക്ലബ്ബായ ടൈഗേഴ്സ് ഉനാലും തമ്മിലാണ് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഫൈനലില്‍ മാറ്റുരക്കുന്നത്. ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ അഹ്ലി മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബായ പാല്‍ മീറസുമായും ഇന്ന് വൈകീട്ട് കൊമ്പു കോര്‍ക്കുന്നുണ്ട്. 

കളി ആരാധകരുടെ തിരക്ക് പരിഗണിച്ച് ദോഹ മെട്രോയുടെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്ന് സുപ്രീം കമ്മറ്റി വ്യകത്മാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 


Top