ദോഹ: പതിനേഴാമത് ഫിഫ ക്ലബ് ലോകകപ്പ് നാളെ മുതല്‍ ഖത്തറില്‍ നടക്കും. രണ്ടു വേദികളിലാണ് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുക. ആറു ക്ലബ്ബുകള്‍ പോരാട്ടത്തില്‍ മാറ്റുരക്കും. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയിലാണ് കളി നടക്കുക.
പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ഏകദേശം 1,500 വൊളണ്ടിയര്‍മാര്‍ വേദികള്‍ നിയന്ത്രിക്കും. കര്‍ശന കൊവിഡ് സുരക്ഷയിലാണ് മത്സരങ്ങള്‍ നടക്കുക. 30 ശതമാനം കാണികളെയാണ് അനുവദിക്കുക. ഫെബ്രുവരി 11-ന് ഫൈനല്‍ നടക്കും.
ഫെബ്രുവരി നാല്
ടൈഗേഴ്സ് യു.എ.എന്‍.എല്‍ X ഉല്‍സന്‍ ഹ്യൂണ്ടായ് എസ്.സി - അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, വൈകീട്ട് 5.00
അല്‍ അഹ്ലി X അല്‍ ദുഹെയ്ല്‍ - എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, വൈകീട്ട് 7.30
ഫെബ്രുവരി ഏഴ്
മത്സരം-5 -അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, വൈകീട്ട് 5.00
മത്സരം-5 - എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, രാത്രി 9.00
ഫെബ്രുവരി എട്ട്
മത്സരം-6 ക്വാളിഫൈയര്‍ X എഫ്.സി ബയേണ്‍ മ്യൂണിച്ച് - അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, രാത്രി 9.00
ഫൈനല്‍ - എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, രാത്രി 9.00
ക്ലബ്ബുകള്‍
അല്‍ ദുഹെയ്ല്‍ എസ്.സി (ഖത്തര്‍)
ആതിഥേയ രാജ്യത്തിന്റെ ചാംപ്യന്‍ന്മാര്‍. പ്രമുഖ പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്റായ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചാംപ്യന്‍ന്മാര്‍. 2012 മുതല്‍ എ.എഫ്.സി ചാംപ്യന്‍സ് ലീഗില്‍ അല്‍ ദുഹെയ്ല്‍ മത്സരിക്കുന്നു. പ്രാദേശിക തലത്തില്‍ അമീര്‍ കപ്പ്, ഖത്തര്‍ കപ്പ്, ഷെയ്ഖ് ജാസിം കപ്പ് ചാംപ്യന്പട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. പരിശീലകന് ഫ്രാന്‍സിന്റെ മുന്‍ മിഡ്ഫീല്‍ഡര്‍ താരം സബ്രി ലമോച്ചി.
അല്‍ അഹ്ലി എസ്.സി (ഈജിപ്ത്)
ഈജിപ്തിന്റെ കരുത്തന് ഫുട്ബോള്‍ ക്ലബ്ബും നിലവിലെ കാഫ് ചാംപ്യന്‍സ് ലീഗ് ജേതാക്കളുമാണ്. റെഡ് ഡെവിള്‍സ് എന്നറിയപ്പെടുന്ന അല്‍ അഹ്ലി ഫിഫ ക്ലബ്ബില്‍ മത്സരിക്കുന്നത് ആറാം തവണ. പ്രാദേശിക, രാജ്യാന്തര മത്സരങ്ങളില്‍ 139 തവണ ജേതാക്കളായി. പരിശീലകന് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഫുട്ബോള്‍ താരമായ പിറ്റ്സോ മൊസിമെയ്ന്.
എഫ്.സി ബയേണ്‍ മ്യൂണിച്ച്
നിലവിലെ യുഫ ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍. ബവാരിയന്‍സ്, സൗത്തിന്റെ നക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്നു. ജര്‍മനിയുടെ ഏറ്റവും ജനപ്രീതിയുള്ള ക്ലബ്ബ്. ജര്‍മനിയുടെ മാത്രമല്ല യൂറോപ്യന്‍ ഫുട്ബോളിന്റെയും കരുത്ത്. ഫിഫ ക്ലബ്ബില്‍ ഇതു രണ്ടാം തവണ. സൂപ്പര്‍ കപ്പ്, ലീഗ് കപ്പ് തുടങ്ങിയ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായി റെക്കോര്‍ഡ് നേടിയവര്‍. ബയേണിന്റെ മുന്‍ മിഡ്ഫീല്‍ഡര്‍ ഹാന്‍സ് ഡയറ്റര്‍ ഫ്ളിക് ആണ് പരിശീലകന്.
എസ്.ഇ പാല്‍മീറസ് (ബ്രസീല്‍)
കോന്‍മിബോള്‍ ലിബര്‍ട്ടഡോര്‍സ് ജേതാക്കള്‍. ഫിഫ ക്ലബ്ബില്‍ മാറ്റുരയ്ക്കുന്നത് ഇതാദ്യം. ബ്രസീലിയന്‍ ഫുട്ബോള്‍ ലോകത്തെ ജനകീയ ക്ലബ്ബുകളിലൊന്നാണ് ഗ്രീന്‍സ് എന്നറിയപ്പെടുന്ന സൊസിഡാഡെ എസ്പോര്ട്ടീവ പാല്‍മീറസ്. പോര്‍ച്ചുഗീസ് മുന്‍ ഫുട്ബോള്‍ താരം ആബേല്‍ ഫെരേറയാണ് പരിശീലകന്.
ടൈഗേഴ്സ് യു.എ.എന്‍.എല്‍ (മെക്സിക്കോ)
കോണ്‍കകാഫ് ചാംപ്യന്‍സ് ലീഗ് പട്ടം നേടിയാണ് ആദ്യമായി ഫിഫ ക്ലബ്ബില്‍ എത്തുന്നത്. മെക്സിക്കോയുടെ മികച്ച ഫുട്ബോള്‍ ക്ലബ്ബുകളിലൊന്ന്. 2015-നും 2019-നും ഇടയില്‍ മൂന്നു കോപ്പ എം.എക്സ് ടൈറ്റില്‍ സ്വന്തമാക്കി. പരിശീലകന് റിക്കാര്‍ഡോ ഫെറേറ്റി.
ഉല്‍സന്‍ ഹ്യൂണ്ടായ് (കൊറിയ)
ടൈഗേഴ്സ് എന്നറിയപ്പെടുന്ന കൊറിയയുടെ കരുത്തന് ക്ലബ്. ഫിഫ ക്ലബ്ബില്‍ ഇതു രണ്ടാം തവണ. നിലവിലെ എ.എഫ്.സി ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍. സ്ട്രൈക്കര്‍ ജൂനിയര്‍ നീഗ്രാവോ, ബിജോണ്‍ ജോണ്സെന്, ഡേവ് ബുല്തുയിസ് എന്നിവരാണ് ക്ലബ്ബിന്റെ കുന്തമുനകള്‍. പരിശീലകന് ഹോങ് മിയുങ്-ബോ.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക