News Desk

2021-02-05 07:31:03 pm IST
ദോഹ: ഖത്തറില്‍ ഫിഫ ക്ലബ് വേള്‍ഡ് കപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ലുസൈലിലെ ഡി.എഫ്.ഐയുടെ ഡ്രൈവ്-ഇന്‍ സിനിമയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഖത്തര്‍ നാഷ്ണല്‍ ടൂറിസം കൗണ്‍സിലും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും അറിയിച്ചു. ഫെബ്രുവരി ഏഴ്, എട്ട് തിയ്യതികളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

ആദ്യ സെമി ഫൈനല്‍ മത്സരം ഫെബ്രുവരി ഏഴിന് രാത്രി ഒമ്പത് മണിക്കും രണ്ടാം മത്സരം എട്ടിനും നടക്കും. രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ ഡ്രൈവ്-ഇന്‍ സിനിമയില്‍ കാണിക്കുന്നത്. 159 കാറുകള്‍ക്ക് മാത്രമാണ് പാര്‍ക് ചെയ്യാന്‍ സൗകര്യമുള്ളത്. ടിക്കറ്റ് നിരക്ക് 120 മുതല്‍ 150 റിയല്‍ വരെയാണ്.

ഒരു കാറിനാണ് ഒരു ടിക്കറ്റ്. ഒരു കാറില്‍ പന്ത്രണ്ടു വയസ്സിന് മുകളിലുള്ള നാല് യാത്രക്കാര്‍ക്ക് വരെ ഇരിക്കാം. എല്ലാവിധ കൊവിഡ് മുന്‍കരുതല്‍ നിയമങ്ങളും എല്ലാവരും പാലിക്കണം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH



Top