News Desk

2021-05-19 03:19:22 pm IST

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോക കപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഫിഫയുടെ പ്രത്യേക യോഗം നാളെ. സൂറിച്ച് ആസ്ഥാനമായ ഫിഫയുടെ പതിനാറാമത് കൗണ്‍സിലാണ് നാളെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തുന്നത്. 

ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസങ്ങളാണ് ഫിഫ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ഇതുമായി ബന്ധപ്പെട്ട യോഗം ഈ കഴിഞ്ഞ മാര്‍ച്ച് 19-തിന് ഫിഫ പൂര്‍ത്തീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാകും നാളത്തെ യോഗം നടക്കുക. 

ഫിഫയുടെ ഡിസിപ്ലിനറി കമ്മറ്റിയിലേക്കുള്ള പുതിയ ഭാരവാഹികളുടെ വോട്ടെടുപ്പും നാളെ നടക്കും. ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന 2023 ലോക കപ്പിന്റെ തീയതികളുമായി ബന്ധപ്പെട്ടും നാളെ നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top