ദുബൈ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.15 ന് ദുബൈയിലെ ബിന്‍ റാഷിദ് സ്റ്റേഡിയത്തിലാണ് മത്സരം. 2019 ലെ യോഗ്യത മത്സരത്തിലെ തോല്‍വിക്ക് ശേഷം ഒമാനുമായി ഇന്ത്യ നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്.
2019 ല്‍ ഗുവാഹട്ടിയില്‍ വെച്ച് നടന്ന മത്സരത്തില്‍ 1-0 മുന്നിട്ടു നില്‍ക്കുകയായിരുന്ന ഇന്ത്യയെ 80 മിനിറ്റുകള്‍ക്ക് ശേഷം രണ്ട് ഗോളുകള്‍ അടിച്ച് ഒമാന്‍ തോല്‍പ്പിക്കുകയായിരുന്നു. ഒമാനെതിരായ മത്സരം കണ്ട് താന്‍ എത്രയോ തവണ കരഞ്ഞിരുന്നുവെന്നും അത്രയ്ക്കും നിര്‍ണ്ണായകമായിരുന്നു ആ മത്സരമെന്നും ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയേറെ നിര്‍ണ്ണായകമാണ്. സമ്മര്‍ദ്ദമില്ലാതെ മികച്ച രീതിയില്‍ കളിക്കാനാണ് ഇന്ത്യ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യ ഒമാനെ നേരിടാനിറങ്ങുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സുനില്‍ ഛേത്രിയുടെ അഭാവത്തിലാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. 15 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ കളിക്കളിത്തിലേക്ക് ഇറങ്ങുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക