ദോഹ: ഖത്തര്‍ 2022 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നിറഞ്ഞ സ്റ്റേഡിയങ്ങളിലാവും നടക്കുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ.
ജനീവയില്‍ നടന്ന ഒരു വെര്‍ച്വല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് വാക്സിനേഷന് മുന്‍ഗണനാ പട്ടികയില്‍ ലോകകപ്പ് കളിക്കാര്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും എന്നാല്‍ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനെ കൊവിഡ് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് അത്ഭുതകരമായിരിക്കുമെന്നും ഇതില്‍ ഒരു മാജിക് ഉണ്ടാകും ഇത് ലോകത്തെ ഒന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലെല്ലാം തനിക്ക് വളരെയേറെ ആത്മവിശ്വാസമുണ്ടെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.
അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ ഗെയിമുകള്‍ക്കായി 3,000 സോക്കര്‍ കളിക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ യാത്രചെയ്യാനിരിക്കെ, ആവശ്യമായ എല്ലാ കൊവിഡ് മുന്‍കരുതല്‍ നടപടികളും പ്രോട്ടോക്കോളുകളും പാലിക്കുമെന്നും ഫിഫ പ്രസിഡന്റ് അറിയിച്ചു.
മൊത്തം 135 ടീമുകള്‍ അടുത്ത മാസം ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കും. കൂടാതെ 48 ടീമുകള്‍ക്ക് 2022 ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിനായി പ്രാഥമിക ഗെയിമുകളുമുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക