2021-05-22 02:59:08 pm IST
സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പ് മത്സരം രണ്ട് വര്‍ഷം  കൂടുമ്പോള്‍ നടത്താന്‍ ഒരുങ്ങി അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. നിലവില്‍ നാല് വര്‍ഷം കൂടുമ്പോഴാണ് ലോകകപ്പ് നടക്കുന്നത്. 

പുരുഷ, വനിതാ ടൂര്‍ണമെന്റുകളും നടത്താനുള്ള എല്ലാ സാധ്യതകളും  ഫിഫ പരിശോധിക്കുന്നുണ്ട്. ഫിഫ വാര്‍ഷികയോഗത്തില്‍ സൗദി ഫുട്‌ബോള്‍ അസോസിയേഷനാണ് ഈ ഈവശ്യം മുന്നോട്ട് വെച്ചത്. 188 അംഗങ്ങളുള്ള കോണ്‍ഗ്രസ്സില്‍ ഭൂരിഭാഗം പേരും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് ഫിഫ അതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. 

ലോകകപ്പ് ഇടവേള രണ്ട് വര്‍ഷമായി ചുരുക്കിയാല്‍ യോറോപ്യന്‍ ക്ലബ് ഫുട്ബോളിന്റെയും കോപ അമേരിക്ക ടൂര്‍ണമെന്റിന്റെയും നടത്തിപ്പ് കുഴപ്പത്തിലാകും. എന്തായാലും 2023 ലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷമെ പുതിയ തീരുമാനം ഫിഫ അറിയിക്കുകയുള്ളു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top