Breaking News
ഫത്ത് അൽ-ഖൈർ കപ്പൽ നാലാമത്തെ യാത്ര പൂർത്തിയാക്കി | ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് | മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ വിവിധ മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക്കും | ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം പ്രാബല്യത്തിൽ | വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസൃതമായി : കുവൈത്ത് | യു എ ഇ സൈനികർക്ക് പ്രചോദനം നല്കാൻ ഖത്തർ സൈനികരുടെ ചിത്രങ്ങൾ: സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി | ഖത്തറിലെ റോഡ് ശൃംഖലകൾ അമേരിക്ക ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ സ്മാർട്ട് റോഡുകൾക്ക് സമമെന്ന് | ഇസ്ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക് | വിജയ കുതിപ്പിൽ ചന്ദ്രയാൻ : ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി | കശ്മീർ വിഷയം : ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുമായി ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം |

ക്വാലലംപൂർ: 2022-ൽ  ഖത്തർ ആതിഥേയത്വം വഹികുന്ന  ഫുട്‌ബോൾ ലോകകപ്പിനുള്ള ഏഷ്യൻ മേഖലാ യോഗ്യതാ മത്സരങ്ങളുടെ  പട്ടിക  അവതരിപ്പിച്ചു. എട്ട് ഗ്രൂപ്പുകളിലായി 40 ടീമുകളാണ് രണ്ടാംഘട്ട യോഗ്യതാ മത്സരങ്ങളിൽ  മത്സരിക്കുന്നത്.

ലോകകപ്പ് ആതിഥേയരായ ഖത്തറും കരുത്തരായ ഒമാനും അടങ്ങുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ കളിക്കുന്നത്. ജൂണിലെ ഫിഫ റാങ്കിംഗ് പ്രകാരം ഏഷ്യയിലെ ആദ്യ 34 സ്ഥാനങ്ങളിലുള്ള ടീമുകളും ഒന്നാം ഘട്ട യോഗ്യതാ റൗണ്ട് കടന്നെത്തിയ ആറ് ടീമുകളുമടക്കമാണ് രണ്ടാം റൗണ്ടിൽ ഏറ്റുമുട്ടുക. 

ഈ റൗണ്ടിൽ ഗ്രൂപ്പ് ജേതാക്കളാകുന്ന എട്ട് ടീമുകളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് മുന്നേറും.ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ, ഒമാൻ, ഒന്നാം റൗണ്ട് കഴിഞ്ഞെത്തിയ ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ ടീമുകളാണ് ഇന്ത്യയടക്കമുള്ള ഗ്രൂപ്പ് എയിലുള്ളത്. 

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീമിന് കടുപ്പമേറിയ മത്സരങ്ങളായിരിക്കും യോഗ്യതാ റൗണ്ടിൽ. റാങ്കിംഗിൽ ഇന്ത്യയേക്കാൾ 15 സ്ഥാനം മാത്രം മുന്നിലുള്ള ഒമാനെ കീഴടക്കാൻ കഴിഞ്ഞാൽ മാത്രമാണ് രണ്ടാം സ്ഥാനക്കാരായെങ്കിലും ഇന്ത്യക്ക് മുന്നേറാനുള്ള സാധ്യത.

Top