News Desk

2020-11-24 02:24:10 pm IST

ദോഹ: 2022 ഫിഫ ഫുട്ബാള്‍ ലോക കപ്പ് ട്രോഫി ഇതാദ്യമായി ഖത്തറിലെത്തുന്നു. ഖത്തര്‍ എയര്‍വെയ്സ് പൈലറ്റും കുവൈത്തി പൗരനുമായ തലാല്‍ ഹൈദര്‍ അല്‍ ഡാഷ്ടിയാണ് സൂറിച്ചില്‍ നിന്നും ട്രോഫി ഖത്തറിലേക്ക് എത്തിക്കുന്നത്. 

ലോക കപ്പ് ആരംഭിക്കാന്‍ വെറും രണ്ട് വര്‍ഷം മാത്രം ബാക്കിയിരിക്കെ ടൂര്‍ണമെന്റിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ട്രോഫി ആദ്യമായി ഖത്തറിലേക്ക് എത്തിക്കുന്നത്. കുവൈത്തി പത്രമായ അല്‍ നഹര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ലോക കപ്പ് ട്രോഫിയുമായി തലാല്‍ ഹൈദര്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വളരെയധികം ഇടം പിടിച്ചു കഴിഞ്ഞു. 'മീറ്റ് ദി ചാമ്പ്യന്‍സ്' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഫിഫ ആതിഥേയ രാഷ്ട്രമായ ഖത്തറില്‍ ട്രോഫി എത്തിക്കുന്നത്.

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോക കപ്പ് ടൂര്ണമെന്റ് നടക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH



Top